Kerala Search

കുടിവെള്ള ക്ഷാമം രൂകഷമായി :ആലത്തൂരില്‍ ജനം വലയുന്നു

ആലത്തൂരിലും പരിസരപ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായതു ജനങ്ങളെ വലയ്ക്കുന്നു. രണ്ടു ദിവസമായി കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. ഫില്‍ട്ടര്‍ പ്ലാന്റിലേക്ക് വെള്ളം ലിങ്ക് ചെയ്യുന്നതിനാലാണ് കുടിവെള്ളം മുടങ്ങിയതെന്ന് അധികൃതര്‍ പറയുന്നു. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന ഈ പ്രദേശങ്ങളില്‍ കുടിവെള്ളം മുടങ്ങിയത് ജനത്തെ വെട്ടിലാക്കി.

വീടുകളിലെ കിണറുകളും വറ്റി വരണ്ടു വെള്ളം ലഭിക്കുന്ന കുഴല്‍ കിണറുകള്‍ക്ക് സമീപം നിണ്ട നിരയാണ് കാണപ്പെടുന്നത്. കുടിവെള്ളം ലഭിക്കാത്തതിനാല്‍ ടൌണിലെ പല സ്ഥാപനങ്ങളും പൂട്ടിയിട്ടിരിക്കുകയാണ്. ജനങ്ങലുടെ ജീവനാഡിയായ കുടിവെള്ളത്തിലും അധികൃതര്‍ കാണിക്കുന്ന അനാസ്ഥ ജനങ്ങളെ ഏറെ ക്ഷുഭിതരാക്കിയിട്ടുണ്ട്. Rate this Article:
  • Currently 2/5 Stars.
  • 1
  • 2
  • 3
  • 4
  • 5
Currently 2/5 Stars.
Posted on 2 May 09 by PalakkadNews

Add Your Comment

You may use textile in your comment.